എന്റെ പേര് ചോദിക്കാന്‍ മാത്രം നീ വളര്‍ന്നോ... എന്നെ അറിയാത്ത എന്റെ നാല്‍പത് ബുക്കുകള്‍ വായിക്കാത്ത മലയാളിയോ ? നീ മനുഷ്യനാണോടാ മൃഗമേ...
സാര്‍ അത്...
മിണ്ടരുത്.. ഇനിയൊന്നനങ്ങിയാല്‍ നിന്റെ അമ്മേനേം അച്ചനേം എല്ലാരേം ചേര്‍ത്ത് ഞാന്‍ പറയും....
മ്‌ഹും...
ഞാനിപ്പോ വന്നതെന്തെന്ന് വച്ചാ ,,, ഒരു പ്രസ് മീറ്റ് നടത്തണം.... ഒരുത്തനെ തന്തയ്ക്ക് വിളിക്കണമെന്ന് വച്ച് നടക്കാന്‍ തുടങ്ങീട്ട് കാലം കുറെയായി...
ഇപ്പൊ പഴയ പോലെ പപ്പനാവനും ടീമുമൊന്നും കൊത്തുന്നില്ല...സത്യത്തില്‍ ലവന്മാര്‍ എനിക്കിരകളേ അല്ല..എന്റെ സംസ്ക്കാര സമ്പന്നമായ സംഭാഷണചാതുരിയ്ക്ക് മറുപടി നല്‍കാനുള്ള കോപ്പ് അവന്മാര്‍ക്കില്ല...പിന്നെ കുറ്റം പറയാന്‍ പറ്റില്ല...ലവന്മാര്‍ എന്നെ പോലെ ബുദ്ധിമാന്മാരോ സാഹിത്യഗുണമുള്ളവന്മാരോ അല്ലല്ലോ...ഞാന്‍ ചില്ലറക്കാരനാണോ ? നാല്പ്പതെണ്ണമല്ലേ എഴുതി തള്ളിയത്... തത്വമസി ശരിക്കും ഒന്നെഴുതിയാല്‍ മതിയാരുന്നു എനിക്ക്...പിന്നെ കിടക്കട്ടെന്ന് കരുതി പൂശിയതല്ലേ എണ്ണിക്കൊണ്ട് നാല്പതെണ്ണം....
സാര്‍ പണ്ട് വെള്ളാപ്പള്ളി സാറിനെ പറ്റി രണ്ട് വാക്ക് പറയാന്‍ വന്നു പോയ വഴിക്ക് പിന്നെ കണ്ടിട്ടില്ലല്ലോ?
ഓ അത്... അതെടെ,, ലവന്‍ ശരിയല്ല... നമ്മളേക്കാലും സ്റ്റാന്‍ഡേര്‍ഡ്... ഒന്നു പറഞ്ഞു നോക്കി.. ലവന്‍ രണ്ട് തിരിച്ചു പറഞ്ഞു... മൂന്ന് നോക്കി... അമ്മച്യാണെ ലവന്‍ ടമ്മനെ പത്ത് പറഞ്ഞ് ... കളി പോരാ എന്ന് കണ്ടപ്പൊഴെ ഒരിടവേളയ്ക്ക് സമയമായീന്ന് മനസിനോട് പറഞ്ഞ് വീട്ടിക്കേറി കുറ്റിയിട്ട്.... സത്യം പറയാലോ ,, ജനിച്ചേന്റന്ന് സ്വന്തം തള്ളെ തെറി പറഞ്ഞ് തുടങ്ങി, പിന്നെ കണ്ണില്‍ കാണുന്ന പട്ടിയേം പൂച്ചേം വരെ തന്തയ്ക്കും തന്തേട തന്തയ്ക്കും പറഞ്ഞ് വിജയശ്രീലാളിതനായി നടന്ന ഈ ഞാന്‍ ലവന്റെ മുന്നില്‍ അമ്മച്യാണേ തള്ളി പോയ്...
സാറ് പിന്നെ വീരേന്ദ്രന്‍ സാറുമായ് ?
ആര് നമ്മുടെ കുമാരനുമായോ... ടേ ഞങ്ങളിപ്പ ദോസ്തുക്കളല്ലേ... രാമന്റെ ദു:ഖം കിടിലമാണെന്ന് ഞാനും, തത്വമസി കിണ്ണനാണെന്ന് ലങ്ങേരും പറഞ്ഞപ്പ പ്രശ്നം തീര്‍ന്നില്ലേ?
പക്ഷേ സാറ് അവിടെയും ഒന്ന് പിറകിലേയ്ക്ക് പോയോന്നൊരു സംശയം പൊതു ജനത്തിനുണ്ട്...
എന്തരഡെ... വീരേന്ദ്രനിട്ട് ഒന്ന് കൊളുത്തി നോക്കി എന്നത് സത്യം... പക്ഷേ ബൂമറാങ്ങ് പോലല്ലേ ഐറ്റം തിരിച്ചു പോന്നത്... ലിവനും ലോ നേരത്തെ പറഞ്ഞവനും... മ്‌ഹും... നമ്മട സൊല്‍പ്പം മോളില് നിക്കും സ്റ്റാന്‍ഡേര്‍ഡിന്റെ കാര്യത്തില്‍..
ആരാ സാര്‍...അല്ല ആരെയാ സാര്‍ ഇത്തവണ
ഏവനെ ആയാലും നിനക്കൊക്കെ ലൈവ് കാണിച്ചാല്‍ പോരേഹേ...സുകേഷ് കുമാറും സംഘവും റെഡിയല്ലേ ?
എല്ലാവരും റെഡി സാര്‍ .. ആരാ ഇന്നത്തെ ഇര ?
അത് ഈ ടി വി ലൊക്കെ ഒരു പിണ്ണാക്ക് കളി നടക്കുന്നുണ്ടല്ലോ... എല്ലാ പരസ്യത്തിലും അഭിനയിക്കുന്ന ഒരുത്തന്‍,, ഒരു പൊട്ടന്‍,,, മുപ്പത്താറ് വയസായിട്ടും കളി നിര്‍ത്താതെ , സെന്‍ ചൊറിയോ ഇഞ്ചുറിയോ ഒക്കെ ഇന്നലെ അടിച്ചവന്‍ കളിക്കുന്ന ഒരു കളി... അവനാരാ, എന്താ അവ്ന്റെ വിചാരം... അവന്‍ ഇന്നലെ എന്നെ ലോസ് ഏഞ്ചല്‍സില്‍ നിന്നും വിളിച്ചിരിക്കുന്നു....സച്ചിന്‍ തെണ്ടുല്‍ക്കര്‍ പോലും...... നാല്പ്പത് ബുക്കെഴുതിയ എന്റ കൂടാ അവന്റെ കളി.....എന്റെ നാല്പ്പത് ബുക്ക് ഞാന്‍ മരിച്ചാലും ജീവിക്കും....എന്നെ ജനം ഓര്‍ക്കും..........ലവന്‍ ആരാ.... ലവന്‍ ചത്താ അന്ന് ജനം മറക്കും ........എന്നെ അതു പോലാണോ... ആള്‍ക്കാര് ഓര്‍ത്തോര്‍ത്ത് തള്ളില്ലേ.... നാല്പ്പതെണ്ണമല്ലേ കാച്ചി വിട്ടിരിക്കുന്നേ
സാറ് ക്രിക്കറ്റ് കാണാറുണ്ടോ ?
ക്രിക്കറ്റോ അതെന്താ സാധനം...
അല്ല സാര്‍ സച്ചില്‍ കളിക്കുന്ന കളി...അദ്ദേഹം മഹാനായ ഒരു കളിക്കാരനല്ലേ
മഹാന്‍ ,,, കോപ്പ്... ഡോ ശുംഭാ.... ഈ ലോകത്ത് മഹാനായി ഒരാളേ ഉള്ളു.... അത് ഈ ഞാനാണ്... ഈ ലോകത്ത് ഒരേ ഒരു മേഖലയിലേ ബുദ്ധിമാന്മാരുള്ളു... വിവരമുള്ളവരുള്ളു.... അത് എന്റെ മേഖലയിലാണ്,,അതില്‍ പോലും ഞാന്‍ മാത്രമെ ഉള്ളു പുലിയായി...
അപ്പോ സാറിന് ക്രിക്കറ്റിനെക്കുറിച്ചൊക്കെ നല്ല പിടിപാടായിരിക്കുമല്ലേ...
എന്തരേഡേ...നീ പറയുന്നെ... അമ്മച്യാണെ ലോ കളീട എ ബീ സീ ഡി എനിക്കറിഞ്ഞൂടാ.. പക്ഷേ ലവനെന്തിത്ര അഹങ്കാരം....അവന്റെ പിറകേ ജനം കൂടുന്നൂ.....അവന്‍ പരസ്യത്തിലഭിനയിക്കുന്നു,,,,,എന്താ അവനിത്ര അഹങ്കാരം...
സാറിനെ പുള്ളി എന്തേലും പറഞ്ഞോ...
എന്ത്,,, എന്തിന്... ഞാന്‍ പെര്‍ഫക്റ്റ് ബ്ലെന്‍ഡ് അല്ലേഡെ... എന്നെ ഒരുത്തനും കുറ്റം പറയാന്‍ പറ്റൂല,,,, ഒന്ന് ഞാന്‍ പൂര്‍ണനായ ഒരു സംഭവമാണ്... ( നാല്പ്പത് ... നാല്പ്പത് ....മറക്കേണ്ട ).... രണ്ട് എന്നെ എന്തേലും പറഞ്ഞാല്‍ അവ്ന്റെ അമ്മേനേം അച്ചനേം നാട്ടുകാരേം ഒക്കെ ഞാന്‍ തെറി വിളിക്കും...
മ്‌ഹും
പിന്നെ അവന്‍,,, അവന്‍ ഇന്നലെ സാന്‍ഫ്രാന്‍സിസ്കോ യില്‍ നിന്നെന്നെ വിളിച്ചിരിക്കുന്നു....
സാറ് കുറെ മുന്‍പ് പറഞ്ഞത് ലോസ് ഏഞ്ചല്‍സ് എന്നാരുന്നു ?
എന്ത് പുല്ലേലും ആവട്ട് ,,, വിളിച്ചോന്ന് നോക്കിയാ പോരെ...
അപ്പോ സാറെ തുടങ്ങാം
ഹൂ,,, വീട്ടില്‍ നിന്ന് നോട്ട്സ് എടുക്കാന്‍ വിട്ടും പോയല്ലോ
സാര്‍ വീട്ടില്‍ വിളിച്ചു ഭാര്യയോട് നോട്ട്സ് കൊണ്ട് വരാന്‍ പറഞ്ഞാലോ
എന്ത് ഭാര്യ...ആര്‍ക്ക്,,,, വേലക്കാരനേ ഉള്ളടെ..
എന്നാ പിന്നെ പുള്ളിയെ വിളിച്ചു പറയട്ടെ,,,,
നിക്ക് നിക്ക് ,,, വിളിക്കാന്‍ വരട്ടെ,,,, വീട്ടിലെ ഫോണ്‍ കഴിഞ്ഞ രണ്ട് മാസമായി വര്‍ക്ക് ചെയ്യുന്നില്ലേന്നൊരു ഡൗട്ട്
===നിശബ്ദത===
സാര്‍ അപ്പോ ലോസ് ഏഞ്ചല്‍സ്.....സാന്‍ഫ്രാന്‍സിസ്കോ !!!!